കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പരിയാരം: കടന്നപ്പള്ളിയില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചന്തപ്പുരയിലെ അഭിജിത്ത്, നന്ദു, സുജിത്ത് എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. എട്ടിന് രാത്രി എട്ടരയോടെയാണ് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ചന്തപ്പുരയില്‍ വെച്ച് മുഹമ്മദ് അസൈനാര്‍ അലി എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്.