കോളയാട്ട് ലൈഫ് വീടുകളുടെ താക്കോൽ വിതരണം 14ന്

കോളയാട് : പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണവും 14ന് 2:30ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനംചെയ്യും. കെ.കെ.ശൈലജ എം.എൽ.എ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി എന്നിവർ പങ്കെടുക്കും.