പാലക്കയംതട്ട് മിനി മാരത്തണ്‍ സെപ്റ്റംബര്‍ 13ന്

Share our post

കണ്ണൂർ : ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം സാധ്യതകള്‍ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി മലയോരത്ത് ആദ്യമായി സംഘടിപ്പിക്കുന്ന മിനി മാരത്തണ്‍ സെപ്റ്റംബർ 13ന് നടക്കും. പയ്യാവൂരില്‍ നിന്നും പാലക്കയംതട്ടിന്‍റെ താഴ്വാരമായ പുലിക്കുരുമ്പയിലേക്കാണ് മാരത്തണ്‍. കണ്ണൂർ ഡിടിപിസി, ഇരിക്കൂർ ടൂറിസം ഇന്നൊവേഷൻ കൗണ്‍സില്‍ എന്നിവരാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ആകർഷകമായ സമ്മാനങ്ങളുണ്ടായിരിക്കുമെന്ന് സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്ന തരത്തിലാണ് മിനി മാരത്തണ്‍. സംഘാടക സമിതി രൂപീകരണ യോഗം മണ്ടളം സെയ്ന്‍റ് ജൂഡ് പാരിഷ് ഹാളില്‍ നടന്നു. സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നടുവില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ഓടമ്പള്ളി അധ്യക്ഷത വഹിച്ചു. ഫാ. മാത്യു വേങ്ങക്കുന്നേല്‍, ഇരിക്കൂർ ടൂറിസം ഇന്നൊവേഷൻ കൗണ്‍സില്‍ ചെയർമാർ പി.ടി. മാത്യു, മധു തൊട്ടിയില്‍, ബാബു മാത്യു, സിദ്ദിഖ് ഇരിക്കുർ, ഷാജി പാണക്കുഴി, ജോസ് പരത്തിനാല്‍, വാഹിദ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികള്‍: സജീവ് ജോസഫ് എംഎല്‍എ, കെ. സുധാകരൻ എംപി, ജോണ്‍ ബ്രിട്ടാസ് എംപി, ഫാ. മാത്യു വേങ്ങക്കുന്നേല്‍, ഫാ. തോമസ് പയ്യന്പിള്ളി, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.സി. ഷാജി, സാജു സേവ്യർ, പി. ഫാത്തിമ, പി.പി. മോഹനൻ, മിനി ഷൈബി, ജോജി കന്നിക്കാട്ട്, കെ.എസ്. ചന്ദ്രശേഖരൻ-രക്ഷാധികാരികള്‍, ബേബി ഓടന്പള്ളി-ചെയർമാൻ, പി.ടി. മാത്യു-ജനറല്‍ കണ്‍വീനർ, ബാബു മാത്യു-കോ-ഓർഡിനേറ്റർ, സെബാസ്റ്റ്യൻ മാത്യു-ട്രഷറർ, 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!