മിനിമം ബാലൻസ് 50,000 രൂപയാക്കി ഐ.സി.ഐ.സി.ഐ ബാങ്ക്

ന്യൂഡൽഹി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ ഐസിഐസിഐ ബാങ്ക് സേവിംഗസ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് തുക ഉയർത്തി. എല്ലാ ഉപഭോക്തൃ വിഭാഗങ്ങൾക്കും ഇത് ബാധകമായിരിക്കും. ഓഗസ്റ്റ് 1 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നതായി ബാങ്കിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. അതായത്, ഓഗസ്റ്റ് ഒന്നിനോ അതിനുശേഷമോ സേവിംഗ്സ് അക്കൗണ്ടുകൾ തുറന്ന മെട്രോ, നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കൾ പിഴ ഒഴിവാക്കാൻ പ്രതിമാസം ശരാശരി 50,000 രൂപ ബാലൻസ് നിലനിർത്തണം.