വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടാൻ ശ്രമം; കണ്ണൂർ സർവകലാശാലയുടെ പരാതിയിൽ കേസ്

കണ്ണൂർ: വ്യാജ ബി.ടെക് സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ പ്രൊഫ. കെ ജിതേഷിൻ്റെ പരാതിയിലാണ് മുഹമ്മദ് ഷഹസാദിനെതിരെ ടൗൺ പോലീസ് കേസെടുത്ത് .പ്രതിക്ക് ജോലി നേടാൻ ഡാറ്റാഫ്ലോ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഹാജരാക്കിയ ബിടെക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു വേണ്ടി അയച്ചു കിട്ടിയതിൽ പരിശോധിച്ചതിൽ സർവ്വകലാശാലയുടെ വ്യാജ എംബ്ലവും സീലും ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ച് ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത ടൗൺ പോലീസ് അന്വേഷണം തുടങ്ങി.