ബജറ്റ് ടൂറിസം സെൽ: ഗവി പാക്കേജ് പുനരാരംഭിച്ചു

കണ്ണൂർ: ജില്ലയിൽ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലുള്ള ഗവി പാക്കേജ് പുനരാരംഭിച്ചു. ആഗസ്റ്റ് 15 ന് വൈകീട്ട് അഞ്ചുമണിക്ക് കണ്ണൂരിൽ നിന്ന് യാത്ര ആരംഭിക്കും. ആദ്യ ദിവസം അടവിയിൽ കുട്ടവഞ്ചി സവാരി നടത്തി വൈകീട്ട് അഞ്ചു മണിയോടെ പരുന്തുംപാറയിൽ എത്തും. രണ്ടാമത്തെ ദിവസം കുമളി വ്യൂ പോയിന്റുകൾ, കമ്പം മുന്തിരിത്തോപ്പുകൾ, പച്ചക്കറി തോട്ടങ്ങൾ, മുല്ലപെരിയാർ പെൻസ്റ്റോക്ക് പൈപ്പ് എന്നിവ കണ്ട് രാമക്കൽമേട്ടിൽ എത്തും. 18ന് രാവിലെ കണ്ണൂരിൽ തിരിച്ചെത്തും. സെമി സ്ലീപ്പർ എയർ സസ്പെൻഷൻ ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. തൃശ്ശൂരിലും കണ്ണൂരിലുമുള്ള നാലമ്പലങ്ങളിലേക്കും പ്രത്യേക ടൂർ പാക്കേജുകളുണ്ട്. തൃശൂർ നാലമ്പലങ്ങളിലേക്ക് 15 ന് രാവിലെ ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് കാടാമ്പുഴ, ഗുരുവായൂർ ക്ഷേത്രങ്ങൾ സന്ദർശിച്ച് 16 ന് രാത്രി എട്ടിന് കണ്ണൂരിൽ തിരിച്ചെത്തും. കണ്ണൂർ നാലമ്പല യാത്രയിൽ രാവിലെ 06.30 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് വൈകുന്നേരം അഞ്ച് മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 9497007857, 8089463675 നമ്പറുകളിൽ ബന്ധപ്പെടാം.