പയ്യന്നൂരിൽ വ്യാപാരോത്സവം

പയ്യന്നൂർ: ചേംമ്പർ ഓഫ് കൊമേഴ്സ് ഗോൾഡൺ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വ്യാപാരോത്സവം സംഘടിപ്പിക്കുന്നു. 13ന് വൈകിട്ട് 3.30ന് പയ്യന്നൂർ ചേംബർ ഹാളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം നിർവഹിക്കും. കെ.യു വിജയകുമാർ അധ്യക്ഷനാകും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടയിൽ കൂപ്പൺ വിതരണ ഉദ്ഘാടനം നിർവഹിക്കും. 30 മുതൽ ഡിസംബർ 31 വരെ നടക്കുന്ന വ്യാപാരോത്സവത്തിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓരോ മാസവും സ്കൂട്ടറുകളും സ്വർണ നാണയങ്ങളും വിവിധ പ്രോത്സാഹന സമ്മാനങ്ങളും നൽകും. സമാപനത്തോടനുബന്ധിച്ചുള്ള നറുക്കെടുപ്പിൽ ഓൾട്ടോ കാറാണ് സമ്മാനമായി നൽകുക. വ്യാപാരോത്സവത്തിന്റെ ഭാഗമായി 15 മുതൽ പയ്യന്നൂരിലെ കടകമ്പോളങ്ങളും ഹോട്ടലുകളും രാത്രി 10 വരെ തുറന്നു പ്രവർത്തിക്കുമെന്നു കെ.യു വിജയകുമാർ, എ.വി ശശികുമാർ, വി.പി സുമിത്രൻ, എൻ.കെ സുബൈർ, രാജാസ് രാജീവൻ, കെ.വി ചന്ദ്രശേഖരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.