വോട്ടർ പട്ടിക പുതുക്കൽ: ഇന്നും നാളെയും ഗ്രാമ പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കും

Share our post

കണ്ണൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇന്നും നാളെയും (ഓഗസ്റ്റ് 9,10 തീയതികളില്‍) തുറന്നു പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് പൊതുഅവധി ദിവസങ്ങള്‍ പ്രവൃത്തിദിനം ആക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷ കൊടുത്ത് ഇത് വരെ ഹിയറിങ്ങിന് ഹാജരാകുവാൻ സാധിക്കാത്തവർക്കും അടുത്ത ആഴ്ചകളിൽ ഹിയറിങ് നോട്ടീസ് ലഭിച്ചു ഹാജരാവുകാൻ പരീക്ഷ ,ആശുപത്രി ,ഹോസ്റ്റൽ താമസം തുടങ്ങിയവ മൂലമുള്ള തടസമുള്ളവർക്കും ഈ ദിവസങ്ങളിൽ ഹാജരായി വോട്ടർ പട്ടികയിൽ പേർചേർക്കാവുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!