വേരിറങ്ങി 1.18 ലക്ഷം സൗഹൃദത്തണലുകൾ

Share our post

ക​ണ്ണൂ​ർ: സൗ​ഹൃ​ദ​ത്തി​ന്റെ ക​ഥ​പ​റ​ഞ്ഞ് സ്നേ​ഹ​ത്ത​ണ​ൽ വി​രി​ക്കാ​ൻ മ​ണ്ണി​ൽ വേ​രി​റ​ങ്ങി​യ​ത് 1,18,410 വൃ​ക്ഷ​ത്തൈ​ക​ൾ. വൃ​ക്ഷ​ങ്ങ​ളും പ​ര​സ്പ​ര സൗ​ഹാ​ർ​ദ​വും വ​ള​ര​ട്ടെ എ​ന്ന ആ​ഹ്വാ​ന​വു​മാ​യി ലോ​ക സൗ​ഹൃ​ദ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലെ ക​ലാ​ല​യ​ങ്ങ​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലു​മാ​യി വൃ​ക്ഷ​ത്തൈ​ക​ൾ കൈ​മാ​റി​യ​ത്. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 64,103 വൃ​ക്ഷ​ത്തൈ​ക​ളാ​ണ് കൈ​മാ​റി​യ​ത്. ക​ലാ​ല​യ​ങ്ങ​ളി​ലും സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി 49207 തൈ​ക​ളും ന​ൽ​കി. ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ 2100 തൈ​ക​ളാ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് കൈ​മാ​റി ന​ട്ടു പി​ടി​പ്പി​ച്ച​ത്.ഹ​രി​ത കേ​ര​ളം മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഒ​രു തൈ ​ന​ടാം എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വൃ​ക്ഷ​ത്തൈ​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ ശേ​ഖ​രി​ച്ച് സു​ഹൃ​ത്തു​ക​ൾ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് മ​ര​മാ​ണ് മ​റു​പ​ടി എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി സെ​പ്റ്റം​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഒ​രു കോ​ടി വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി.ച​ങ്ങാ​തി​ക്കൊ​രു തൈ ​പ​ദ്ധ​തി​യു​ടെ ജി​ല്ല ത​ല ന​ടീ​ൽ ഉ​ദ്ഘാ​ട​നം ചെ​റു​താ​ഴം കോ​ഓ​പ​റേ​റ്റീ​വ് കോ​ള​ജി​ൽ ന​ട​ൻ കെ.​യു. മ​നോ​ജ് നി​ർ​വ​ഹി​ച്ചു. എ​ല്ലാ ബ്ലോ​ക് ത​ല​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ലും തൈ ​കൈ​മാ​റ്റ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​വും വി​ദ്യാ​ല​യ ത​ല പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സ്കൂ​ളു​ക​ൾ, ക​ലാ​ല​യ​ങ്ങ​ൾ, ഓ​ഫി​സു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വാ​യ​ന​ശാ​ല​ക​ൾ ക്ല​ബു​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ, മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ന​ട്ടു​വ​ള​ർ​ത്താ​ൻ വൃ​ക്ഷ​ത്തൈ​ക​ൾ പ​ര​സ്പ​രം കൈ​മാ​റി. പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​നം, നെ​റ്റ് സീ​റോ കാ​ർ​ബ​ൺ കേ​ര​ളം എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പ​രി​പാ​ടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!