കെ.ടി.മുസ്തഫ സി.പി.ഐ പേരാവൂർ ലോക്കൽ സെക്രട്ടറി

പേരാവൂർ : സി.പി.ഐ പേരാവൂർ ലോക്കൽ സെക്രട്ടറിയായി കെ.ടി. മുസ്തഫയെ തിരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റി യോഗത്തിൽ കെ. രാമകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കൗൺസിൽ അംഗങ്ങളായ അഡ്വ.വി.ഷാജി, സി.കെ.ചന്ദ്രൻ, മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജോഷി തോമസ് എന്നിവർ സംസാരിച്ചു.