ഓഗസ്റ്റിലെ റേഷൻ വിതരണം തുടങ്ങി; എല്ലാ കാർഡുകൾക്കും അരി; പിങ്ക്, നീല കാർഡുകൾക്ക് പ്രത്യേക വിഹിതവും

Share our post

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള അരി വിതരണം ഇപ്പോൾ ലഭ്യമാണ്. പിങ്ക് (PHH) കാർഡുകൾക്ക് സാധാരണ റേഷനു പുറമെ, 5 കിലോ സ്പെഷ്യൽ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. നീല (NPS) കാർഡുകൾക്ക് പതിവ് റേഷനു പുറമെ, 10 കിലോ സ്പെഷ്യൽ അരി (5 കിലോ പച്ചരിയും 5 കിലോ പുഴുക്കലരിയും) കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. വെള്ള (NPNS) കാർഡുകൾക്ക് ഈ മാസം ആകെ 15 കിലോ അരിയാണ് ലഭിക്കുക. കിലോയ്ക്ക് 10.90 രൂപയാണ് വില. റേഷൻ കടകളിലെ തിരക്ക് ഒഴിവാക്കി സമയബന്ധിതമായി വിഹിതം കൈപ്പറ്റാൻ കാർഡുടമകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!