ഗ്രാമശ്രീ മുട്ടക്കോഴികൾ വിൽപ്പനയ്ക്ക്

കണ്ണൂർ : മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ ഉൽപ്പാദന കാലാവധി കഴിയാറായ ഗ്രാമശ്രീ മുട്ടക്കോഴികൾ വിതരണത്തിന് തയ്യാറായതായി അസി. ഡയറക്ടർ അറിയിച്ചു. കിലോയ്ക്ക് നൂറ് രൂപ നിരക്കിൽ ആഗസ്റ്റ് എട്ട്, ഒൻപത് തീയതികളിലാണ് വിൽപ്പന. ആവശ്യമുള്ളവർക്ക് ആഗസ്റ്റ് ആറിന് രാവിലെ 10 മണി മുതൽ 0497 2721168 നമ്പറിൽ ബുക്ക് ചെയ്യാം.