കോളജ് വിദ്യാർഥികൾക്ക് സന്ദേശ മത്സരം; സമ്മാനദാനം ആഗസ്റ്റ് എട്ടിന്

കണ്ണൂർ: ആകാശവാണിയുടെയും സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന ഇന്റർ കൊളീജിയറ്റ് പബ്ലിക്ക് സർവീസ് ഓഡിയോ സന്ദേശ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം ആഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് കണ്ണൂർ എസ് എൻ കോളേജിൽ നടക്കും. മയക്കുമരുന്നിന്റെ ദുരുപയോഗവും സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ സതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമ്മടം വിദ്യാർഥികളുമായി സംവദിക്കും. കണ്ണൂർ ആകാശവാണി അസിസ്റ്റൻറ് ഡയറക്ടർ (എൻജിനീയറിംഗ്) എം ചന്ദഭാനു, എസ്എൻ കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി പ്രശാന്ത് എന്നിവർ സംസാരിക്കും.