ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

Share our post

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79) അന്തരിച്ചു. ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.2018-ഓഗസ്റ്റ് മുതല്‍ 2019 ഒക്ടോബര്‍ വരെ ജമ്മു കശ്മീരിന്റെ അവസാന ഗവര്‍ണറായി മാലിക് സേവനമനുഷ്ഠിച്ചു. 2019 ഓഗസ്റ്റ് 5-ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തത് അദ്ദേഹം ഗവര്‍ണറായിരിക്കുമ്പോഴാണ്. അതിന്റെ ആറാം വാര്‍ഷികമാണ് ഇന്ന്.പിന്നീട് സത്യപാല്‍ മാലിക് ഗോവ ഗവര്‍ണറായി നിയമിതനാകുകയും തുടര്‍ന്ന് 2022 ഒക്ടോബര്‍ വരെ മേഘാലയ ഗവര്‍ണറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1970-കളില്‍ സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെയാണ് മാലികിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1974-ല്‍ ഭാരതീയ ക്രാന്തി ദള്‍ ടിക്കറ്റില്‍ ബാഗ്പത്തിനെ പ്രതിനിധീകരിച്ച് അദ്ദേഹം ഉത്തര്‍പ്രദേശ് നിയമസഭയില്‍ അംഗമായി. പിന്നീട് ലോക്ദളിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും 1980 മുതല്‍ 1989 വരെ ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാംഗമായിത്തീരുകയും ചെയ്തു.2004-ല്‍ ബിജെപിയില്‍ ചേരുന്നതിന് മുന്‍പ് കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയുള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!