രണ്ട് മണിക്കൂറില്‍ 508 കിലോമീറ്റര്‍; ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ട്രാക്കിലേക്ക്

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും ഇത് മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിലുള്ള യാത്രാസമയം രണ്ടുമണിക്കൂറും ഏഴുമിനിറ്റുമായി കുറയ്ക്കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.ഭാവ്നഗര്‍ ടെര്‍മിനസില്‍നിന്ന് അയോധ്യ എക്സ്പ്രസ്, രേവ-പുണെ എക്സ്പ്രസ്, ജബല്‍പൂര്‍-റായ്പൂര്‍ എക്സ്പ്രസ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാര്‍ മോഹന്‍യാദവ്, വിഷ്ണുദേവ് സായ് എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്തു.മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഉടന്‍ ആരംഭിക്കും, പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇത് ഓടിത്തുടങ്ങുമ്പോള്‍, മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്ക് രണ്ടുമണിക്കൂറും ഏഴുമിനിറ്റും മാത്രമേ എടുക്കൂയെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ മുംബൈ -അഹമ്മദാബാദ് റൂട്ടിലാണ് ഓടുക. 508 കിലോമീറ്റര്‍ ദൂരം. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സ് (ബി. കെ. സി) പ്രദേശത്തുനിന്ന് ആരംഭിച്ച് ഗുജറാത്തിലെ വാപി, സൂറത്ത്, ആനന്ദ്, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളുമായി മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ ബന്ധിപ്പിക്കും. എട്ട് അമൃത് ഭാരത് ട്രെയിനുകള്‍ ഇതുവരെ ആരംഭിച്ചിട്ടുണ്ട്. അവയ്ക്ക് വന്ദേഭാരത് ട്രെയിനുകള്‍ പോലുള്ള സവിശേഷതകളുണ്ടെങ്കിലും നിരക്ക് കുറവാണ്. പുതുതലമുറ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ട്രെയിനുകള്‍ നിര്‍മിച്ചിരിക്കുന്നത്, ഈ ട്രെയിനുകള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ പ്രകടിപ്പിക്കുന്ന വികാരങ്ങള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.