ചുമട്ടു തൊഴിലാളി യൂണിയൻ പേരാവൂർ ഏരിയാസമ്മേളനം

കോളയാട് : ചുമട്ടു തൊഴിലാളികളുടെ ആനുകൂല്യം വർദ്ധിപ്പിക്കണമെന്ന് ചുമട്ടു തൊഴിലാളി യൂണിയൻ (സിഐടിയു) പേരാവൂർ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. കോളയാട് നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ജിജീഷ് വായന്നൂർ അധ്യക്ഷനായി. ജില്ലാ ഖജാഞ്ചി രാഘവൻ തലശേരി, ഏരിയാ പ്രസിഡന്റ് കെ. ടി. ജോസഫ്, സിപിഎം പേരാവൂർ ഏരിയാ സെക്രട്ടറി സി.ടി.അനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജീജീഷ് വായന്നൂർ (പ്രസി.), കെ. എ.വിൽസൺ ( വൈ. പ്രസി.), പി. വി.പ്രഭാകരൻ(സെക്ര.), കെ. ജെ. ജോയിക്കുട്ടി(ജോ. സെക്ര.).