ജവഹർ നവോദയ വിദ്യാലയ: ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം

ജവഹർ നവോദയ വിദ്യാലയ (ജെഎൻവി)ങ്ങളിലെ 2026-ലെ ആറാംക്ലാസിലെ പ്രവേശനത്തിനുള്ള ജവഹർ നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റിന് (ജെഎൻവിഎസ്ടി) അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.അപേക്ഷ cbseitms.rcil.gov.in/nvs/ വഴി ഓഗസ്റ്റ് 13 വരെ നൽകാം. അപേക്ഷാ ഫീസ് ഇല്ല. വിവരങ്ങൾ പ്രോെസ്പക്ടസിൽ ലഭിക്കും. പ്രധാനമായും ഗ്രാമീണ മേഖലകളിലെ വിദ്യാർഥികളെ ഉദ്ദേശിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ആരംഭിച്ച നവോദയ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. മികച്ച നിലവാരമുള്ള പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സൗജന്യമായി പഠിക്കാനും അവസരമൊരുക്കുന്നു.27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 654 വിദ്യാലയങ്ങൾ നിലവിലുണ്ട്. കേരളത്തിലെ 14 ജെഎൻവികൾ: ചെന്നിത്തല (ആലപ്പുഴ), നേരിയമംഗലം (എറണാകുളം), കുളമാവ് (ഇടുക്കി), ചെണ്ടയാട് (കണ്ണൂർ), പെരിയ (കാസർകോട്), വടകര (കോഴിക്കോട്), കൊട്ടാരക്കര (കൊല്ലം), വടവാതൂർ (കോട്ടയം), വെൺകുളം (മലപ്പുറം), മലമ്പുഴ (പാലക്കാട്), വെച്ചൂച്ചിറ (പത്തനംതിട്ട), വിതുര (തിരുവനന്തപുരം), മായന്നൂർ (തൃശ്ശൂർ), ലക്കിടി (വയനാട്) എല്ലാ ജെഎൻവികളിലും അപേക്ഷാ സമർപ്പണ സഹായത്തിന് ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും.