ജാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രി ഷിബു സോരേൻ അന്തരിച്ചു

Share our post

റാഞ്ചി: ജാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രിയും (81) ജാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപകരിൽ ഒരാളുമായ ഷിബു സോരേൻ അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടർന്ന് ഒരു മാസമായി ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലെ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവിലെ ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോരേന്റെ പിതാവാണ്‌. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ്‌ ഷിബു സോരേനെ ജൂണ്‍ അവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്‌. മകൻ ഹേമന്ത്‌ സോരേനാണ്‌ മരണവിവരം പുറത്തുവിട്ടത്‌. ‘ആദരണീയനായ ഗുരുജി നമ്മളെയെല്ലാം വിട്ടുപോയി. ഇന്ന് ഞാൻ ശൂന്യമായി.’– ഹേമന്ത് സോരേൻ എക്സിൽ കുറിച്ചു.
നിലവിൽ ജാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗമായ ഷിബു സോരേൻ മൂന്ന്‌ തവണ സംസ്ഥാനത്തെ മുഖ്യമന്ത്രിയായി. 38 വർഷം ജെഎംഎമ്മിനെ നയിച്ച അദ്ദേഹം എട്ട് തവണ ലോക്സഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004ലെ മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!