ജില്ലാ സാഹിത്യോത്സവ് സമാപിച്ചു; തളിപ്പറമ്പ് ഡിവിഷൻ ചാമ്പ്യൻമാർ

Share our post

കണ്ണൂർ : മുപ്പത്തിരണ്ടാമത് എസ്എസ്എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. ‘അയ്നുൽ ഹഖീഖ ’ എന്ന പ്രമേയത്തിൽ നടന്ന സാഹിത്യോത്സവ്, വൈവിധ്യമായ സെഷനുകൾ കൊണ്ട് ശ്രദ്ധേയമായി. പതിമൂന്ന് ഡിവിഷനുകൾ മാറ്റുരച്ച പരിപാടിയിൽ 527 പോയന്റ് നേടി തളിപ്പറമ്പ് ഒന്നും 512 പോയന്റ് നേടി ആലക്കോട് രണ്ടും 497 പോയന്റ് നേടി പെരിങ്ങത്തൂർ മൂന്നാം സ്ഥാനത്തുമെത്തി. കൂത്തുപറമ്പ് ഡിവിഷനിലെ മുഹമ്മദ് നഫ്രാസ് സർഗ പ്രതിഭയായും കമ്പിൽ ഡിവിഷനിലെ അബ്ദുൽ ഹക്കീം കലാ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അഗം പരിയാരം അബ്ദുറഹ്മാൻ ബാഖവി ഉദ്ഘാടനം ചെയ്തു. കലയോടൊപ്പം ആത്മീയ ഉന്നമനത്തിനും വിദ്യാർഥികൾ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ബി. എ. മുഹമ്മദ്‌ അജീർ സഖാഫി അധ്യക്ഷനായി.
കേരള സെക്രട്ടറി സ്വാബിർ സഖാഫി അനുമോദന പ്രഭാഷണം നടത്തി.

സംഘടനാ നേതാക്കളായ സയ്യിദ് സുഹൈൽ അസ്സഖാഫ് , മുസ്‌തഫ ദാരിമി കടാങ്കോട്, പി.പി അബ്ദുൽ ഹക്കീം സഅദി, പി.കെ അലികുഞ്ഞി ദാരിമി, യു.സി അബ്ദുൽ മജീദ്, അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി, റഫീഖ് അമാനി തട്ടുമ്മൽ, ശാഫി ലത്വീഫി നുച്യാട്, അബ്ദുറഹ്മാൻ, ഫിർദൗസ് സുറൈജ് സഖാഫി, കെ. മുഹ്‌യിദ്ധീൻ സഖാഫി മാട്ടൂൽ, ടി. പി.സൈഫുദ്ധീൻ, മഹബൂബ് മാട്ടൂൽ എന്നിവർ സംസാരിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!