തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

Share our post

ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യ നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിൽ ആയിരിന്നു. മകൻ അർച്ചിത്ത് ആണ് മരണവിവരം പുറത്തുവിട്ടത്. വിവിധ ഭാഷകളിലായി 600-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും തിളങ്ങിയ താരം കോമഡി ഷോകളിൽ വിധികർത്താവായി എത്താറുണ്ട്. രജനീകാന്ത്, കമൽഹാസൻ, അജിത്ത്, സൂര്യ, വിജയ് തുടങ്ങിയ താരങ്ങളോടൊപ്പം സ്‌ക്രീൻ പങ്കിട്ടു. വാനമേ ഇല്ലൈ, തേവർ മകൻ, പട്ടുകോട്ടൈ പെരിയപ്പ,നമ്മവർ, സതി ലീലാവതി, തെന്നാലി, സുന്ദര ട്രാവൽസ്, പൂവേ ഉനക്കാഗ തുടങ്ങിയ സിനിമകളിലെ വേഷമിട്ടു. മലയാളത്തിൽ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ സിനിമകളിൽ അഭിനയിച്ചു. അഭിനയത്തിനപ്പുറം ഒരു സംഗീതജ്ഞനായും അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മദൻ. കെ ബാലചന്ദറിന്റെ സംവിധാനത്തിൽ 1992 ൽ പുറത്തെത്തിയ വാനമൈ ഇല്ലൈ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. യമൻ കട്ടലൈ എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!