വിസ നടപടികൾ വേഗത്തിൽ; തട്ടിപ്പ് പരസ്യത്തിനെതിരെ മുന്നറിയിപ്പുമായി യു.എ.ഇ

Share our post

ദുബായ് : വിസ നടപടികൾ വേഗത്തിലാക്കാമെന്ന് പരസ്യം ചെയ്ത് കബളിപ്പിക്കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി യുഎഇ. വിസ വേഗം ലഭിക്കുമെന്നും നടപടിക്രമങ്ങൾ വെട്ടിക്കുറക്കാമെന്നും വാഗ്‌ദാനം ചെയ്യുന്ന പരസ്യങ്ങൾക്കെതിരെയാണ് മുന്നറിയിപ്പ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പാണ് (ഐസിപി) ഇതുസംബന്ധിച്ച ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്. ഇത്തരം പരസ്യങ്ങളിലുള്ള വെബ്സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിച്ച് വഞ്ചിതരാകരുത്‌. വലിയ ഫീസ് ഈടാക്കിയാണ് വിസ നടപടികൾ വേഗത്തിലാക്കാമെന്ന്‌ തട്ടിപ്പുകാർ വാഗ്‌ദാനം ചെയ്യുന്നത്. ഇത്തരത്തിൽ നടപടി ലഘൂകരിക്കാൻ ഒരു സ്ഥാപനത്തിനും യുഎഇ അധികൃതർ പ്രത്യേക അനുമതി നൽകിയിട്ടില്ല. ഐസിപിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, ഔദ്യോഗിക സേവനകേന്ദ്രങ്ങൾ, ടൈപ്പിങ് സെന്ററുകൾ എന്നിവ വഴി ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് യുഎഇ വിസയ്ക്ക് അപേക്ഷിക്കേണ്ടത്. ഇതിനേക്കാൾ എളുപ്പമുള്ള മാർഗങ്ങൾ നിർദേശിച്ചുള്ള പരസ്യങ്ങൾ പണം തട്ടിയെടുക്കാനുള്ള തന്ത്രമാണ്‌. ഇത്തരം വ്യാജ പരസ്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!