ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ്: ഫെബ്രുവരി 15-ന്

സയൻസ് ഒരു കരിയറായി തിരഞ്ഞെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി)കളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജാം (ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ്) 2026-ന് തയ്യാറെടുക്കാം. സെപ്റ്റംബർ അഞ്ചുമുതൽ ഒക്ടോബർ 12 വരെ jam2026.iitb.ac.in വഴി അപേക്ഷിക്കാം. ഫെബ്രുവരി 15-നാണ് പരീക്ഷ. മാർച്ച് 18-ന് ഫലം പ്രസിദ്ധീകരിക്കും.
പ്രോഗ്രാമുകൾ: • എംഎസ്‌സി •എംഎസ്‌സി (ടെക്) • എംഎസ് (റിസർച്ച്) •എംഎസ്‌സി-എംടെക് ഡ്യുവൽ ഡിഗ്രി, ജോയിന്റ് എംഎസ്‌സി-പിഎച്ച്ഡി, എംഎസ്‌സി-പിഎച്ച്ഡി ഡ്യുവൽ ഡിഗ്രി
യോഗ്യത: ബിരുദപഠനം പൂർത്തിയാക്കിയവർക്കും അവസാനവർഷം പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം
ടെസ്റ്റ് പേപ്പറുകൾ: കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ബയോടെക്‌നോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്.
അപേക്ഷാഫീസ്: പെൺകുട്ടികൾ/എസ്‌സി/എസ്‌ടി/പിഡബ്ല്യുഡി വിഭാഗക്കാർക്ക് ഒരു ടെസ്റ്റ് പേപ്പറിന് 1000 രൂപയും രണ്ടെണ്ണത്തിന് 1350 രൂപയും. മറ്റുള്ളവർക്ക് ഇത് 2000 രൂപയും 2700 രൂപയും.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ പയ്യന്നൂർ, വടകര, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, ആലുവ-എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം
ജാം സ്‌കോർ ഉപയോഗിച്ച് പ്രവേശനം നൽകുന്ന മറ്റു സ്ഥാപനങ്ങൾ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐഎസ്‌സി) ബെംഗളൂരു, വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി (ഐഐപിഇ), ജവാഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ് സയന്റിഫിക് റിസർച്ച് (ജെഎൻസിഎഎസ്ആർ), കേന്ദ്രസർക്കാരിന്റെ സഹായധനത്തോടെ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ.