മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

അരീക്കോട്: കളപ്പാറയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കു പറ്റിയ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബികാസ് കുമാർ, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്.