വനമിത്ര അവാർഡ് : അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ: ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. അതത് പ്രദേശങ്ങളിൽ ജൈവവൈവിധ്യം നിലനിർത്തുന്നതിന് വിവിധ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്നവർക്കും കാവുകൾ, കണ്ടൽക്കാടുകൾ, ഔഷധ സസ്യങ്ങൾ, കൃഷി തുടങ്ങിയ ജൈവവൈവിധ്യ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയവർക്കുമാണ് 25,000 രൂപയും ഫലകവുമടങ്ങിയ അവാർഡ് സമ്മാനിക്കുക. വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കൃഷിക്കാർ എന്നിവർക്ക് അപേക്ഷിക്കാം. അവാർഡിനുള്ള അർഹത സാധൂകരിക്കുന്ന കുറിപ്പും വിശദവിവരങ്ങളും ഫോട്ടോയും സഹിതം കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർ (വനശ്രീ), അരക്കിണർ പി.ഒ, മാത്തോട്ടം എന്ന വിലാസത്തിൽ ആഗസ്റ്റ് 11ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കണം.
ഫോൺ: 0495 2416900.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!