നോർക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ആഗസ്റ്റ് 11ന്

കണ്ണൂർ: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ആഗസ്റ്റ് 11 ന് രാവിലെ 10 മണി മുതൽ തളിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെയുള്ളവർക്ക് www.norkaroots.org വെബ്സൈറ്റ് വഴി ആഗസ്റ്റ് ഒമ്പതിനകം അപേക്ഷിക്കാം. പാസ്പോർട്ട്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സേവിങ്സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവയാണ് പൊതുരേഖയായി ആവശ്യമുള്ളത്. മുൻപ് അപേക്ഷ നൽകിയവരും നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാൾക്ക് ഒരു സ്കീം പ്രകാരം മാത്രമേ സഹായം ലഭിക്കൂ. അപേക്ഷ സമർപ്പിക്കുമ്പോഴും ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകൻ വിദേശത്തായിരിക്കാൻ പാടില്ല. ഫോൺ: +91-8281004913, 0499-4257827, +91-7012609608, 0495-2304882/85, നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്റർ ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും), +91-8802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സർവീസ്).