ഡി.വൈ.എസ്‌.പി തസ്തികയിലേക്ക് പി.എസ്‌.സി സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്

Share our post

തിരുവനന്തപുരം: ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ട്രെയിനി) തസ്തികയിലേക്ക് സ്പെഷ്യൽ റിക്രൂട്ട്‌മെന്റുവഴി പട്ടികജാതി, പട്ടികവർഗക്കാരെ നേരിട്ട് നിയമിക്കാനുള്ള വിജ്ഞാപനം പിഎസ്‌സി യോഗം അംഗീകരിച്ചു. ഓഗസ്റ്റ് ആറിന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. ബിരുദമാണ് അടിസ്ഥാന യോഗ്യത. ആദ്യമായാണ് ഈ തസ്തികയിലേക്ക് പിഎസ്‌സി നേരിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നത്. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ ‘മാതൃഭൂമി തൊഴിൽവാർത്ത’യിൽ പ്രസിദ്ധീകരിക്കും.കൃഷിവകുപ്പിൽ അഗ്രിക്കൾച്ചറൽ ഓഫീസർ, അഗ്നിരക്ഷാസേനയിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ട്രെയിനി, കേരഫെഡിൽ അസിസ്റ്റന്റ് മാനേജർ, കാർഷിക-ഗ്രാമവികസന ബാങ്കിൽ പ്യൂൺ തുടങ്ങി 11 തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും യോഗം നിർദേശിച്ചു. അഭിമുഖത്തിനുശേഷം റാങ്ക്പട്ടിക തയ്യാറാക്കും.സെക്രട്ടേറിയറ്റ്/പിഎസ്‌സി അസിസ്റ്റന്റ്, പോലീസ് എസ്‌ഐ, എക്സൈസ് ഇൻസ്പെക്ടർ, റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവയ്ക്കായി നടത്തിയ ബിരുദതല പൊതുപ്രാഥമികപരീക്ഷയിൽ വിജയിച്ചവരുടെ അർഹതാപട്ടിക പ്രസിദ്ധീകരിക്കാനും യോഗം അനുമതി നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!