സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞവര്‍ക്ക് മടങ്ങിപോകാന്‍ 30 ദിവസം അധികമായി അനുവദിച്ച് സൗദി

റിയാദ്: സന്ദര്‍ശക വിസയിലെത്തി (വിസിറ്റ് വിസ), കാലാവധി കഴിഞ്ഞു സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങിപോകാന്‍ 30 ദിവസം കൂടുതലായി നല്‍കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. എല്ലാ വിഭാഗത്തിലുമുള്ള സന്ദര്‍ശക വിസക്കാര്‍ക്കും ഈ അധിക സമയം (ഗ്രേസ് പിരീഡ്) ബാധകമാകുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അറിയിച്ചു. ഇളവിനുള്ള കാലാവധി ജൂലൈ 27 മുതല്‍ നടപ്പില്‍ വന്നു. എന്നാല്‍, സൗദിയിലെ നിയമനുസരിച്ച് നിലവിലുള്ള പിഴയും മറ്റ് ഫീസുകളും അടച്ച ശേഷം മാത്രമേ ഇവര്‍ക്ക് മടങ്ങിപോകാനാവുകയുള്ളൂ. ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘അബ്‌ഷെറി’ (അയവെലൃ) ലെ ‘തവാസുല്‍’ സേവനം വഴി യോഗ്യരായ വ്യക്തികള്‍ക്ക് യാത്രാ അപേക്ഷ സമര്‍പ്പിക്കാമെന്ന് ഡയറക്ടറേറ്റ് പറഞ്ഞു. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും കൂടുതല്‍ പിഴകള്‍ ഒഴിവാക്കുന്നതിനും സന്ദര്‍ശക വിസയില്‍ വന്നവര്‍ ഈ സംവിധാനം ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.