വ്യോമസേനയിൽ അഗ്നിവീർ: പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം

ഇന്ത്യൻ എയർഫോഴ്സിലേക്ക് തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 31 വരെ അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ള 21 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. 2005 ജൂലായ് രണ്ടിനും 2009 ജൂലായ് രണ്ടിനും ഇടയിൽ ജനിച്ചവരായിരിക്കണം. കേരളത്തിലെ ട്രെയിനിങ് സെന്ററുകളിലൊന്നായ പയ്യോളി ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്റർ (ബിഐപിടി) 30-ന് രാവിലെ 10-ന് പയ്യോളി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന സെലക്ഷൻ ക്യാമ്പിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നുമാസത്തെ തീവ്രപരിശീലനത്തിൽ പങ്കെടുത്ത് വിജയം സുനിശ്ചിതമാക്കാം. താത്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9656633881, 7025338814.