സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്

ഓണത്തിനോട് അനുബന്ധിച്ച് സപ്ലൈകോ ഹാപ്പി അവേഴ്‌സ് എന്ന പേരിൽ ജൂലൈ 31 വരെ ഉച്ചക്ക് രണ്ട് മുതൽ 4 വരെ തിരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യ വസ്തുക്കൾ വിലക്കുറവിൽ ലഭിക്കും. സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെ അപേക്ഷിച്ച് പത്ത് ശതമാനം വരെ വിലക്കുറവ് വിവിധ ഉത്പന്നങ്ങൾക്ക് ലഭിക്കും. അരി, എണ്ണ, സോപ്പ്, ശർക്കര, ആട്ട, റവ, മൈദ, ഡിറ്റർജൻ്റ്, സാനിറ്ററി നാപ്കിൻ, ടൂത്ത് പേസ്റ്റ് തുടങ്ങിയവക്ക് അധിക വിലക്കുറവ് ലഭിക്കും.