ചെറുപുഴയിൽ സ്വകാര്യ ബസ് നിയന്ത്രം വിട്ട് തോട്ടിലേക്ക് മറിഞ്ഞു

ചെറുപുഴ: സ്വകാര്യ ബസ് നിയന്ത്രം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 9.15 ഓടെയാണ് അപകടം നടന്നത്. മുതുവത്ത് നിന്നും പയ്യന്നൂരിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേർക്ക് പരിക്കേറ്റു. ബസിൽ 10 ൽ താഴെ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെക്കാഡം ടാറിംഗ് അവസാനിക്കുന്ന ഭാഗത്തെ ഇറക്കം ഇറങ്ങി വന്ന ബസ് നിയന്ത്രണം വിട്ട് വലതു വശത്തേയ്ക്ക് നീങ്ങി തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ചെറുപുഴ എസ്എച്ച്ഒ വിനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. അപകടവിവരമറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്.