അശ്ലീല ഉള്ളടക്കം: 25 പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

Share our post

അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ച ഒടിടി ആപ്പും വെബ്‌സൈറ്റും നിരോധിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ഇവയുടെ പ്രദർശനം തടയുന്നിതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദേശം നൽകുകയും ചെയ്തു. ഉല്ലു, ബിഗ് ഷോട്ട്സ് ആപ്പ്, ദേശി ഫ്ലിക്സ്, ബൂമെക്സ്, നവരസ ലൈറ്റ് ഉൾപ്പെടെയുള്ള 25 പ്ലാറ്റ്ഫോമുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. 2000 ലെ ഐടി നിയമത്തിലെ സെക്ഷന്‍ 67, 67 എ,1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!