യു.പി.ഐ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു

ഫോണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ള യുപിഐ ആപ്പുകളില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം.
ദിവസേന 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ.
ദിവസേന 25 തവണ മാത്രമേ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ നോക്കാനാവൂ.
വിവിധ സബ്‌സ്‌ക്രിപ്ഷൻ ഓട്ടോ പേ ഇടപാടുകള്‍ ഒരു ദിവസമുടനീളം തോന്നും പോലെ നടക്കുന്നതിന് പകരം ഇനി നിശ്ചിത സമയങ്ങളില്‍ മാത്രമേ ഓട്ടോ പേ ഇടപാടുകള്‍ നടക്കൂ.
പണമിടപാട് നടത്തിയതിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ദിവസേന 3 തവണ മാത്രമേ സാധിക്കൂ. ഒരു തവണ പരിശോധിച്ചാല്‍ പിന്നീട് 90 സെക്കന്റിന് ശേഷമേ അടുത്തതിന് സാധിക്കൂ.