കാട്ടാന ഭീതിയിലും ഒരു കൗതുക കാഴ്ച; ആറളം ഫാമിൽ മയിലുകൾ ആടി തിമിർക്കുകയാണ്

കീഴ്പ്പള്ളി : കാട്ടാന ഭീതിയിലും ഒരു കൗതുക കാഴ്ച: മഴ അല്പം കുറഞ്ഞതോടെ മയിലുകൾ കൂട്ടത്തോടെ കൊത്തിപ്പെറുക്കുകയാണ് ഇവിടെ. കീഴ്പ്പള്ളി കാറ്റേങ്ങാട് പൊതുമരാമത്ത് റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് കണ്ണിനും മനസിനും കുളിർമയേകി മയിലുകൾ ആടി തിമിർക്കുകയാണ് . കാട്ടാന ഭീതിയിൽ കഴിയുന്ന പുനരധിവാസ മേഖലയിലെ ജനങ്ങൾക്കും ഇതിലൂടെ യാത്ര ചെയ്യുന്നവർക്കും ഒരു കൗതുക കാഴ്ചയാണ് ഈ മയിലാട്ടം. ആറളം വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെല്ലാം മയിൽക്കൂട്ടങ്ങൾ നിത്യ കാഴ്ചയായി മാറിയിരിക്കുകയാണ്. മുമ്പെങ്ങും കാണാത്ത തരത്തിൽ മയിൽക്കൂട്ടങ്ങൾ കൃഷിയിടത്തിലെക്കിറങ്ങി വൻ നാശം വിതയ്ക്കുന്നതും നമുക്ക് കാണാൻ കഴിയും. എന്നിരുന്നാലും നിവാസികളെ സംബന്ധിച്ചിടത്തോളം കാട്ടാന ഭീതിയിലും മരണ ഭയത്താൽ കഴിയുമ്പോൾ ഇത്തരം മയിലാട്ടങ്ങൾ കൗതുകവും കണ്ണിനും മനസിനും കുളിർമയേകുന്നതുമാണ് .