ബി.എഡ് ഏകജാലക പ്രവേശനം: തീയതി നീട്ടി

കണ്ണൂർ: സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജ്, ടീച്ചർ എജുക്കേഷൻ സെന്റർ എന്നിവിടങ്ങളിലെ ദ്വിവർഷ ബി എഡ് കോളേജുകളിലെ അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി 25 വൈകീട്ട് അഞ്ച് വരെ നീട്ടി. രജിസ്ട്രേഷൻ വിവരങ്ങൾ, പ്രോസ്പെക്ടസ്, പ്രവേശന ഷെഡ്യൂൾ തുടങ്ങിയവ admission.kannuruniversity.ac.in വെബ്സൈറ്റിൽ ലഭിക്കും. ഹെൽപ് ലൈൻ: 7356 948 230, 04972 715 227, ഇമെയിൽ: beddoa@kannuruniv.ac.in പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക.