ഒടുവിൽ കേരളം അതു കേൾക്കുന്നു; വി.എസ് വിടവാങ്ങി

തിരുവനന്തപുരം: മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ വിട വാങ്ങി. പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ന് ഉച്ചക്കുശേഷമാണ് ആരോഗ്യ നില വഷളായത്. അദ്ദേഹത്തെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തിയിരുന്നു. ചീഫ് സെക്രട്ടറിയും ആരോഗ്യമന്ത്രിയും ആശുപത്രിയിലുണ്ട്. മുഖ്യമന്ത്രി മെഡിക്കൽ ബോർഡുമായി ചർച്ച നടത്തി. ജനറൽ സെക്രട്ടി എം.എ.ബേബി കൊല്ലത്തുനിന്ന് ആശുപത്രിയിലേക്കു പുറപ്പെട്ടു. വിവരമറിഞ്ഞ് നിരവധി പേർ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ വി.എ അരുൺ കുമാറിന്റെ വീട്ടിലായിരിക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ മാസം വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടക്ക് ആശ്വാസ വാർത്തകൾ വന്നിരുന്നുവെങ്കിലും ഇപ്പോൾ നില ആശങ്കാജനമാണെന്നാണ് റിപ്പോർട്ട്. കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.