കണ്ണൂർ സർവകലാശാല വാർത്ത-അറിയിപ്പുകൾ

കണ്ണൂർ: സർവകലാശാല പബ്ലിക് റിലേഷന്‍സ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷന്, കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 25 വരെ ദീർഘിപ്പിച്ചു.
⭕അഫിലിയേറ്റഡ് കോളേജിലെ രണ്ടാം സെമസ്റ്റർ പിജി ഡിഗ്രി (റെഗുലർ, സപ്ലിമെൻ്ററി) ഏപ്രിൽ 2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ താഴെ പറയുന്ന തീയതികളിൽ അതത് കോളേജുകളിൽ നടക്കും. വിശദ ടൈംടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷ കേന്ദ്രവുമായി ബന്ധപ്പെടണം.
⭕എംഎസ്സി കെമിസ്ട്രി, എംഎസ്സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി സ്പെഷ്യലൈസേഷൻ 2025 ജൂലായ് 22 മുതൽ 30 വരെ. എംഎസ്സി കൗൺസലിങ് സൈക്കോളജി 2025 ജൂലായ് 21 മുതൽ 25 വരെ.
⭕2025-26 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ പിജി കോഴ്സുകളിലെ ഒഴിവുള്ള എസ്സി/ എസ്ടി/പിഡബ്ല്യുബിഡി സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്ത എസ്സി/ എസ്ടി/ പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് ഓൺലൈനായി ജൂലായ് 21 മുതൽ 22 വരെ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ പിജി പ്രോഗ്രാമുകളിലേക്ക് എസ്സി/ എസ്ടി/ പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് മാത്രമായി ജൂലായ് 25-ന് സ്പെഷ്യൽ അലോട്മെന്റ് നടത്തും. അലോട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അഡ്മിഷൻ ഫീസ് ഒടുക്കി അതത് കോളേജുകളിൽ ജൂലായ് 26-ന് പ്രവേശനം നേടണം.