വായനപക്ഷാചരണവും അനുസ്മരണവും

ഈരായിക്കൊല്ലി ജ്ഞാനോദയ ഗ്രന്ഥാലയം ആൻഡ് വായനശാല വായനാപക്ഷാചരണ സമാപനം കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്യുന്നു
പേരാവൂർ : ഈരായിക്കൊല്ലി ജ്ഞാനോദയ ഗ്രന്ഥാലയം ആൻഡ് വായനശാല വായനാപക്ഷാചരണ സമാപനവും മുൻ ലൈബ്രെറിയൻ രാജൻ മാസ്റ്റർ അനുസ്മരണം നടത്തി.കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സിനിജ സജീവൻ അധ്യക്ഷയായി . സി. കുഞ്ഞനന്തൻ, എം. രാജൻ, പി. ഷിജു എന്നിവർ സംസാരിച്ചു.