ബസ് സമരത്തിൽ നിന്ന് ഒരു വിഭാഗം പിൻമാറി

തിരുവനന്തപുരം: ഈ മാസം 22 മുതൽ പ്രഖ്യാപിച്ച ബസ് സമരത്തിൽ നിന്ന് ഒരു വിഭാഗം പിൻമാറി. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫോറമാണ് സമരത്തിൽ നിന്ന് പിൻമാറിയത്. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായുള്ള ചർച്ചയിലാണ് തീരുമാനം. സമരം തുടരുമെന്ന് മറ്റ് സംഘടനകൾ അറിയിച്ചു