ബസിൽ നിന്ന് റോഡിലേക്ക് വീണ് വയോധികന് ഗുരുതര പരിക്ക്

പേരാവൂർ: ബസിൽ നിന്ന് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വയോധികനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പെരുന്തോടിയിലെ കല്ലുമല കൃഷ്ണൻകുട്ടി മേസ്ത്രിയെയാണ് (75) ജില്ലാ മെഡിക്കൽ കോളേജാസ്പത്രിയിലെ തീവ്രപരിചരന്ന വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ നിടുംപൊയിൽ ടൗണിൽ നിന്നും ബസിൽ കയറിയ കൃഷ്ണൻകുട്ടി ബസ് നീങ്ങവെ റോഡിലേക്ക് വീഴുകയായിരുന്നു. ഡയാലിസിസ് രോഗിയായ ഇദ്ദേഹം ആസ്പത്രിയിലേക്ക് പോകാൻ ബസിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്.