വനിതാ നേതാവിനെതിരെ വ്യാജ പ്രചരണം; ഡിവൈഎഫ്ഐ വിശദീകരണ പൊതുയോഗം നടത്തി

പേരാവൂർ : മണത്തണ സ്കൂളിൽ എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ മണത്തണയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സിപിഎം പേരാവൂർ ഏരിയ സെക്രട്ടറി സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് ശ്രീജിത്ത് കാരായി അധ്യക്ഷനായി. ടി. വിജയൻ, ടി. രഗിലാഷ്, കെ. എ. രജീഷ്, കെ. അർഷാദ്, പി. വി. പ്രഭാകരൻ, എ. ഷിബു എന്നിവർ സംസാരിച്ചു.