പെൻഷൻ വിവരങ്ങൾ പറഞ്ഞ് ഒ.ടി.പി ചോദിക്കും: ഒറ്റകോളിൽ പണം തട്ടിപ്പ്

Share our post

പെൻഷൻകാരുടെ വിവരങ്ങൾ ചോർത്തി സംസ്ഥാനത്ത് വൻ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. മുതിർന്ന പൗരന്മാരെ ഫോണിൽ വിളിച്ച് പെൻഷൻ വിവരങ്ങൾ പറഞ്ഞ് കേൾപ്പിച്ച് ഒടിപി ചോർത്തിയാണ് തട്ടിപ്പ്. കേന്ദ്ര പെൻഷന് ആവശ്യമായി വരുന്ന ജീവൻ പ്രമാൺ പത്രയുടെ പേരിലാണ് തട്ടിപ്പ്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരുടെ ഒട്ടേറെ പരാതികളാണ് സൈബർ ക്രൈം വിഭാഗത്തിന് ലഭിക്കുന്നത്. വിവിധ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളുമായി ദിവസവും 2000 മുതൽ 2500 വരെ ഫോൺ കോളുകൾ എത്തുന്നുണ്ടെന്ന്‌ സംസ്ഥാന സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു. ഇതിൽ 125-ഓളം കോളെങ്കിലും കേസായി രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. പരാതികളിൽ 90 ശതമാനവും ഒരു ലക്ഷം രൂപയിൽ താഴെ പണം നഷ്ടപ്പെടുന്നവയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!