കണ്ണൂർ ജില്ലാതല അറിയിപ്പുകള്‍

ഐ.ടി.ഐ പ്രവേശനം
പന്ന്യന്നൂര്‍ ഗവ. ഐ.ടി.ഐയില്‍ (ചമ്പാട്) പ്രവേശനത്തിന് അപേക്ഷ നല്‍കിയിട്ടുള്ള മുഴുവന്‍ പെണ്‍കുട്ടികളും, സ്പോര്‍ട്‌സ്, ടി എച്ച് എസ് ക്വാട്ടകളില്‍ അപേക്ഷിച്ച മുഴുവന്‍ പേരും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാറും സര്‍ട്ടിഫിക്കറ്റുകളുടെ രണ്ട് പകര്‍പ്പുകളും ഫീസും സഹിതം ജൂലൈ 14 ന് രാവിലെ ഒന്‍പതിന് രക്ഷിതാവിനൊപ്പം ഐ.ടി.ഐയില്‍ എത്തണം. ഓപ്പണ്‍ കാറ്റഗറി, ഒ ബി എച്ച്, ഈഴവ-250, ഇ ഡബ്ല്യു എസ്-200, എസ്.സി-212, എസ്.ടി-225, മുസ്ലിം-245 ഇന്‍ഡക്സ് മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍, എല്‍ സി, ഒ ബി എക്സ്, ജവാന്‍ (ജെ സി) വിഭാഗത്തിലെ മുഴുവന്‍ അപേക്ഷകരും ജൂലൈ 15 ന് രാവിലെ ഒന്‍പത് മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാറും സര്‍ട്ടിഫിക്കറ്റുകളുടെ രണ്ട് പകര്‍പ്പുകളും ഫീസും സഹിതം രക്ഷിതാക്കളോടോപ്പം കോളേജില്‍ എത്തണം. ഫോണ്‍: 9497695295
ഐ.ടി.ഐ പ്രവേശനം
കുറുമാത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ എന്‍ സി വി ടി അഫിലിയേഷനുള്ള രണ്ട് വര്‍ഷ മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിണറി, ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള പ്രവേശന കൗണ്‍സിലിംഗ് ജൂലൈ 15 ന് രാവിലെ 10 മണിക്ക് നടക്കും. ഈഴവ-250, ഒബിഎച്ച്-235, ഓപ്പണ്‍ കാറ്റഗറി-245, മുസ്ലിം-235, എസ് സി-215, എസ് ടി-195 ഇന്‍ഡക്സ് മാര്‍ക്കും അതിന് മുകളിലുള്ളവരും, അപേക്ഷിച്ച മുഴുവന്‍ പെണ്‍കുട്ടികളും, ഇ ഡബ്ല്യു എസ്, എല്‍ സി, ഒ ബി എക്സ്, ജെ സി വിഭാഗത്തില്‍പ്പെട്ട മുഴുവന്‍പേരും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രക്ഷിതാവിനൊപ്പം കോളേജില്‍ എത്തണം. ഫോണ്‍: 04602 225450, 9947911536, 9061762960
അഡ്മിഷന്‍ കൗണ്‍സിലിംഗ്
പിണറായി ഗവ.ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയ മുഴുവന്‍ പെണ്‍കുട്ടികളും ടെക്‌നിക്കല്‍ എച്ച് എസ്, സ്‌കൗട്ട് വിഭാഗങ്ങളില്‍ അപേക്ഷ നല്‍കിയ മുഴുവന്‍ കുട്ടികളും ജൂലൈ 14 ന് രാവിലെ ഒന്‍പത് മണിക്ക് അഡ്മിഷന്‍ കൗണ്‍സിലിംഗിന് കോളേജില്‍ എത്തണം. 250 നും അതിനുമുകളിലും ഇന്‍ഡക്സ് മാര്‍ക്കുള്ള മുഴുവന്‍ പേരും ജൂലൈ 15 ന് രാവിലെ ഒന്‍പത് മണിക്ക് പിണറായി ഐ.ടി.ഐ യില്‍ അഡ്മിഷന്‍ കൗണ്‍സിലിങ്ങില്‍ പങ്കെടുക്കണം.
പോളിടെക്‌നിക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍
ജില്ലയിലെ വിവിധ പോളിടെക്‌നിക് കോളേജുകളിലെ റഗുലര്‍ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജില്ലാതല സ്‌പോട്ട് അഡ്മിഷന്‍ കൗണ്‍സിലിംഗ് ജൂലൈ 16 മുതല്‍ 19 വരെ തോട്ടട ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കും. വിശദ വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും. അപേക്ഷകര്‍ ജൂലൈ 14 നകം വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9744340666, 9447293837
മികവ് 2025 ശനിയാഴ്ച
2024-25 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണ പരിപാടി ‘മികവ് 2025’ ന്റെ ജില്ലാതല ഉദ്ഘാടനം കെ.വി സുമേഷ് എം.എല്‍.എ നിര്‍വഹിക്കും. ജൂലൈ 12 ന് വൈകുന്നേരം നാല് മണിക്ക് അഴീക്കോട് വന്‍കുളത്തുവയല്‍ വ്യാപാര ഭവനില്‍ നടക്കുന്ന പരിപാടിയില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ അധ്യക്ഷനാകും.
സ്ഥലനാമ വൃക്ഷ തൈകള്‍ ശേഖരിക്കാനൊരുങ്ങി ഹരിത കേരളം മിഷന്‍
ഒരു തൈ നടാം വൃക്ഷതൈ വ്യാപന പരിപാടിയുടെ ഭാഗമായി സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട വൃക്ഷതൈകള്‍ ശേഖരിച്ച് പച്ചത്തുരുത്ത് ഒരുക്കാനുള്ള കര്‍മ്മ പരിപാടിയുമായി ഹരിത കേരളം മിഷന്‍. നാട്ടു പ്രദേശങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ചെങ്കുറുഞ്ഞി, പൂവം, തവിടി, ചുരല്‍, കുറുക്കുട്ടി, കാഞ്ഞിരം, ഏച്ചില്‍, ചമത, കടമ്പ് തുടങ്ങിയ വൃക്ഷത്തെകള്‍ ശേഖരിച്ച് നട്ടു വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത്തരം തൈകള്‍ ശേഖരിച്ചു നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 8848383325, 9744333345 എന്നീ വാട്ട്സ് ആപ് നമ്പരുകളില്‍ ബന്ധപ്പെടാം. കൂടുതല്‍ വൃക്ഷതൈകള്‍ ശേഖരിച്ചു തരുന്നവര്‍ക്ക് പ്രത്യേക പാരിതോഷികങ്ങള്‍ നല്‍കും.
https://chat.whatsapp.com/EPSDTxxtHBQGQlJ2MVEwQv
സൗജന്യ ശില്‍പശാല 16 ന്
തലശ്ശേരി, തളിപ്പറമ്പ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളില്‍ ജൂലൈ 16ന് വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ ശില്‍പശാല നടത്തുന്നു. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592412, 9072592416
പ്രവേശനം തുടരുന്നു
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത തളിപ്പറമ്പ കില ക്യാമ്പസില്‍ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.എ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് ഡെവലപ്മെന്റ്, എം.എ പബ്ലിക് പോളിസി ആന്റ് ഡെവലപ്മെന്റ്, എം.എ ഡീസെന്‍ട്രലൈസേഷന്‍ ആന്റ് ലോക്കല്‍ ഗവര്‍ണന്‍സ് (റഗുലര്‍) കോഴ്സുകളില്‍ അഡ്മിഷന്‍ തുടരുന്നു. ബിരുദത്തില്‍ 45 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധിയില്ല. സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇ ഗ്രാന്റ്സ് ലഭിക്കും. മുന്‍ഗണനാടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. ഇതുവരെ അപേക്ഷിക്കാത്തവര്‍ ബന്ധപ്പെട്ട രേഖകളുമായി ജൂലൈ 16 മുതല്‍ ജൂലൈ 18 വരെ തല്‍സമയ പ്രവേശനത്തിന് നേരിട്ട് കോളേജില്‍ എത്തണം. ഫോണ്‍: 04602200904, 9895094110, 9061831907
ട്രെയിനര്‍ നിയമനം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളില്‍ കോസ്മറ്റോളജിസ്റ്റ്, ഡ്രോണ്‍ സര്‍വീസ് ടെക്നീഷ്യന്‍, അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യന്‍ ട്രെയിനര്‍മാരെ നിയമിക്കുന്നു. ദേശീയ യോഗ്യതാ രജിസ്റ്ററില്‍ നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവര്‍ക്കും അതത് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ അംഗീകരിക്കുന്ന യോഗ്യതയുള്ള 18 വയസിനു മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ssakannur@gmail.com ഇമെയില്‍ വഴി ജൂലൈ 18 നകം അപേക്ഷിക്കാം. വെബ്സൈറ്റ്: www.ssakerala.in, ഫോണ്‍: 04972 707993