വിദ്യാര്‍ഥികൾക്ക് ദില്ലിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ അവസരം

പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന മൻ കീ ബാത് ടാലൻ്റ് ഹണ്ട് സീസൺ 5 ൻ്റെ ഫൈനൽ നാളെ നടക്കും. തിരുവനന്തപുരം കഴക്കൂട്ടം മേനംകുളം ജ്യോതിസ് സെൻട്രൽ സ്കൂളിൽ മത്സരം രാവിലെ ഒൻപതിന് കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് സഹമന്ത്രി രക്ഷ നിഖിൽ ഖഡ്സെ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന 36 കുട്ടികൾക്ക് ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് 9446 331 874 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.