കണ്ണൂർ സർവകലാശാലാ വാർത്തകൾ

Share our post

പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: ജൂലൈ 31 വരെ അപേക്ഷിക്കാം

കണ്ണൂർ: സർവകലാശാല 2025-26 അധ്യയന വർഷത്തേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (FYUGP പാറ്റേൺ), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിന് 31.07.2025 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സർവകലാശാല വെബ്സൈറ്റിലെ  (www.kannuruniversity.ac.in) പേയ്മെന്റ്-ഇന്റഗ്രേറ്റഡ് രജിസ്ട്രേഷൻ ലിങ്ക് വഴി സമർപ്പിക്കണം (ACADEMICS —> PRIVATE REGISTRATION —> REGISTRATION ലിങ്ക്). അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 08.08.2025-ന് മുമ്പ് സർവകലാശാലയിൽ സമർപ്പിക്കണം.

ബിരുദം (മൂന്നു വർഷം, FYUGP പാറ്റേൺ) – ബി.കോം (ഇലക്ടിവ് – കോ-ഓപ്പറേഷൻ/ മാർക്കറ്റിങ്/ ഫിനാൻസ്), ബി.ബി.എ, ബി.സി.എ, ബി.എ ഇക്കണോമിക്സ്, ബി.എ പൊളിറ്റിക്കൽ സയൻസ്, ബി.എ ഹിസ്റ്ററി, ബി.എ ഇംഗ്ലിഷ്, ബി.എ മലയാളം, ബി.എ കന്നഡ, ബി.എ അഫ്സൽ-ഉൽ-ഉലമ, ബി.എ ഉർദ്ദു & ഇസ്ലാമിക് ഹിസ്റ്ററി, ബി.എ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി,

ബിരുദാനന്തര ബിരുദം – എം.കോം (അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ), എം.എ ഇക്കണോമിക്സ്, എം.എ ഡെവലപ്മെന്റ് ഇക്കണോമിക്സ്, എം.എ ഹിസ്റ്ററി, എം.എ ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, സർട്ടിഫിക്കറ്റ് കോഴ്സുകൾ – അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

നാലാം  സെമസ്റ്റർ പരീക്ഷകൾ

14.07.2025 മുതൽ ആരംഭിക്കാനിരുന്ന  കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ നാലാം  സെമസ്റ്റർ എം.എഡ്. ( സി ബി സി എസ് എസ്- റെഗുലർ/സപ്പ്ളിമെന്‍ററി), മെയ് 2025 പരീക്ഷകൾ 11.08.2025 മുതൽ ആരംഭിക്കുന്ന വിധത്തിൽ പുന:ക്രമീകരിച്ചു. പരീക്ഷാ ടൈം ടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

30.07.2025  ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എഫ് വൈ യു ജി  പ്രോഗ്രാമുകളുടെ സപ്ലിമെന്ററി (ജനുവരി 2025 ) പരീക്ഷകൾക്ക് 14.07.2025 മുതൽ17.07.2025 വരെ പിഴയില്ലാതെയും 18.07.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ  വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!