വയനാട് കോൺ​ഗ്രസിൽ കയ്യാങ്കളി: ഡിസിസി പ്രസിഡന്റിന് പ്രവർത്തകരുടെ മർദ്ദനം, തർക്കം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി

Share our post

കൽപ്പറ്റ : വയനാട് കോൺ​ഗ്രസിൽ തമ്മിൽത്തല്ല്. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെ പാർടി പരിപാടിക്കിടെ ഒരു വിഭാ​ഗം കോൺ​ഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. വയനാട് മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം കമ്മറ്റി വികസന സെമിനാറിലാണ് കയ്യാങ്കളിയുണ്ടായത്. എൻ ഡി അപ്പച്ചനുമായി ഒരു വിഭാ​ഗം പ്രാദേശിക നേതാക്കൾ വാക്കേറ്റം നടത്തുകയായിരുന്നു. തുടർന്നാണ് മർദ്ദിച്ചത്. മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. എൻ ഡി അപ്പച്ചന്റെ വിശ്വസ്തനെയാണ് മണ്ഡലം പ്രസിഡന്റായി നിയമിച്ചിരുന്നത്. ഇതിൽ ഐ സി ബാലകൃഷ്ണൽ ​ഗ്രൂപ്പിനും പൗലോസ് ​ഗ്രൂപ്പിനും എതിർപ്പുണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യമുയർന്നത്. തുടർന്നുള്ള തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. മർദ്ദനത്തിനിടെ അപ്പച്ചൻ നിലത്തുവീണു. തുടർന്ന് മറ്റ് നേതാക്കൾ ഇടപെട്ട് കോൺ​ഗ്രസ് പ്രവർത്തകരെ പിടിച്ചുമാറ്റുകയായിരുന്നു. സംഘർഷത്തെ തുടർന്ന് സെമിനാർ നടത്താനായില്ല. മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയിൽ സംഘടനാ തർക്കം രൂക്ഷമാണ്. ഇതിനിടയിലാണ് ഡിസിസി പ്രസിഡന്റിനെ കോൺ​ഗ്രസ് പ്രവർത്തകർ തന്നെ മർദ്ദിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!