വനിതകള്‍ക്കുള്ള കളരി, കരാട്ടെ ആയോധന പരിശീലനം

ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ വനിതകള്‍ക്ക് കളരി, കരാട്ടെ തുടങ്ങിയ ആയോധന കലകളില്‍ പരിശീലനം നല്‍കുന്നതിന് പ്രസ്തുത മേഖലയില്‍ പ്രാവീണ്യം തെളിയിച്ച പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 23 നകം കുടുംബശ്രീ ജില്ലാമിഷന്, ബി എസ് എന്‍ എല്‍ ഭവന്, മൂന്നാംനില, സൗത്ത് ബസാര്‍, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2702028