ഉളിക്കൽ നെല്ലിക്കാം പൊയിൽ തോട് പതഞ്ഞൊഴുകിയത് പരിഭ്രാന്തി പരത്തി

ഉളിക്കൽ: നെല്ലിക്കാംപൊയിൽ ചെട്ടിയാർ പീടികയിൽ തോട് പതഞ്ഞ് ഒഴുകിയത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ബുധനാഴ്ച വൈകിട്ടാണ് പത നിറഞ്ഞ് തോട് ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അരമണിക്കൂറിൽ അധികം നേരമാണ് ഇത്തരത്തിൽ ഒഴുകിയത്. ഉളിക്കൽ പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. പച്ചക്കറിയിലെ വിഷാംശം മാറ്റുന്നതിന് ഉപയോഗിക്കുന്ന ലായനി സൂക്ഷിച്ച ബാരൽ പച്ചക്കറി വ്യാപാരിയായ വ്യക്തി തോട്ടിലെ വെള്ളത്തിൽ കഴുകിയതാണ് പത ഉണ്ടാകാൻ കാരണമായതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.