പുഴയില്‍ ആനക്കുട്ടിയുടെ ജഡം ഒഴുകിയെത്തി

ചെറുപുഴ: പുഴയില്‍ ആനക്കുട്ടിയുടെ ജഡം ഒഴുകിയെത്തി. പുളിങ്ങോം ഇടവരമ്പ് ഭാഗത്താണ് പുഴയില്‍ ആനക്കുട്ടിയുടെ ജഡം കണ്ടത്. കണ്ണൂര്‍ ഡിവിഷന് ഫോറസ്റ്റ് ഓഫീസര്‍ എസ്.വൈശാഖിന്റ നിര്‍ദ്ദേശാനുസരണം ഫോറസ്റ്റ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ വെറ്ററിനറി സര്ജന് ഇല്യാസ് റാവുത്തര്‍ ആനക്കുട്ടിയുടെ ജഡം പരിശോധിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. ചെറുപുഴ വെറ്ററിനറി ഹോസ്പിറ്റല്‍ സര്ജന് ഡോ. ജിബിന്‍, ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സാണ്ടര്‍, എന്‍.ജി.ഒ പ്രതിനിധി വിമല്‍ ലക്ഷ്മണന്, സൈന്റിഫിക്ക് എക്പേര്ട്ട് മിനി വര്‍ഗീസ്, തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.വി.സനൂപ് കൃഷ്ണന്, ഫ്ളയിങ്ങ് സ്ക്വാര്‍ഡ് റെയിഞ്ച് ഓഫീസര്‍ ജയപ്രകാശ്, തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസ് ജീവനക്കാരും സ്ഥലത്തെത്തി.