തലശ്ശേരിയിൽ മെത്താഫിറ്റമിനും ഉണക്ക കഞ്ചാവുമായി 3 പേർ എക്സൈസിന്റെ പിടിയിൽ

തലശ്ശേരി: തലശ്ശേരിയിൽ മെത്താഫിറ്റമിനും ഉണക്ക കഞ്ചാവുമായി 3 പേർ എക്സൈസിന്റെ പിടിയിൽ. പന്ന്യന്നൂർ സ്വദേശി പി.കെ മജിഹാസാണ് മെത്താ ഫിറ്റാമിനുമായി പിടിയിലായത്. ഇരിട്ടി തില്ലങ്കേരിയിലെ കെ.പി മുഹമ്മദ് അസ്ലം, മലപ്പുറം കൊണ്ടോട്ടി ചെറുകാവിലെ മുഹമ്മദ് ഇസ്ഹാക്ക് എന്നിവരിൽ നിന്ന് ഉണക്ക കഞ്ചാവും കണ്ടെടുത്തു.