കണ്ണൂർ സർവകലാശാലാ വാർത്തകൾ

Share our post

പ്രൈവറ്റ്  രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദം അസൈൻമെന്റ് ജൂലൈ 15 വരെ സമർപ്പിക്കാം

കണ്ണൂർ: സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദം (റഗുലർ- 2023 പ്രവേശനം/ സപ്ലിമെന്ററി – 2020, 2021, 2022 പ്രവേശനം), നവംബർ 2024 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ്,  അനുബന്ധ രേഖകൾ സഹിതം സർവ്വകലാശാല താവക്കര ക്യാംപസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കാനുള്ള അവസാന തീയതി 15.07.2025 (ചൊവ്വാഴ്ച) ന് വൈകുന്നേരം 4 മണി വരെ നീട്ടി.

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ്  കോളേജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റർ എം സി എ (സപ്ലിമെന്ററി  ലാറ്ററൽ എൻട്രി ഉൾപ്പെടെ ) മെയ് 2025  പരീക്ഷകൾക്ക് 10.07.2025 മുതൽ 17.07.2025 വരെ പിഴയില്ലാതെയും 19.07.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ ബി.എസ് സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (സപ്ലിമെന്‍ററി) ഡിഗ്രി, ഏപ്രിൽ 2025    പ്രായോഗിക പരീക്ഷകൾ 2025 ജൂലായ്  10, 11  തീയതികളിലായി തോട്ടട, കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ വെച്ച് നടക്കും.

രണ്ടാം സെമസ്റ്റർ ബി . സി . എ . ഡിഗ്രി (സപ്ലിമെന്ററി ),ഏപ്രിൽ 2025  പ്രായോഗിക പരീക്ഷകൾ താഴെ കൊടുത്തിരിക്കുന്ന കോളേജുകളിൽ വെച്ച്  ജൂലൈ  10, 11 തീയ്യതികളിലായി നടത്തപ്പെടും.

1. ചിന്മയ ആർട്സ് & സയൻസ് കോളേജ് ഫോർ വിമൻ , ചാല

2. നഹെർ ആർട്സ് & സയൻസ്, കാഞ്ഞിരോട്

3. ഡി പോൾ ആർട്സ് & സയൻസ് കോളേജ് , എടത്തൊട്ടി

4. ഗുരുദേവ് ആർട്സ് & സയൻസ് കോളേജ് , മാത്തിൽ ,

5. പിലാത്തറ കോ ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ്,പിലാത്തറ

6. ഷറഫ് ആർട്സ് & സയൻസ് കോളേജ് , പടന്ന

7. മേരി മാതാ ആർട്സ് & സയൻസ് കോളേജ്, മാനന്തവാടി

രണ്ടാം സെമസ്റ്റർ യു . ജി .ഡിഗ്രി (സപ്ലിമെന്ററി) ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ താഴെ പറയുന്നത് പ്രകാരം നടത്തും.

1. ബി . എസ് സി . കമ്പ്യൂട്ടർ സയൻസ് / എ .ഐ . എം . എൽ .

10.07.2025 തീയ്യതിയിൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് , കൂത്തുപറമ്പ സെൻറ് പയസ് ടെൻത് കോളേജ് , രാജപുരം , മൊറാഴ കോ ഓപ്പറേറ്റീവ് ആർട്സ് &സയൻസ് കോളേജ് ,മൊറാഴ , ഡോൺ ബോസ്കോ ആർട്സ് & സയൻസ് കോളേജ് ,അങ്ങാടിക്കടവ്, മേരി മാതാ ആർട്സ് &സയൻസ്  കോളേജ് ,മാനന്തവാടി , സർ സയ്യദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസ് , തളിപ്പറമ്പ , എൻ .എ . എം . കോളേജ് , കല്ലിക്കണ്ടി ,സാദിയ ആർട്സ് & സയൻസ് കോളേജ്, കോളിയടുക്കം എന്നീ കോളേജുകളിൽ വെച്ച് നടത്തും.

2. ബി.എസ്.സി സൈക്കോളജി

11.07.2025 തീയ്യതിയിൽ പിലാത്തറ സെൻറ് ജോസഫ്‌സ് കോളേജിൽ വെച്ച് നടത്തും.

3. ബി.ബി.എ, ടി.ടി.എം./ബി.ബി.എ എ. എച്ച്./ബി.ടി.ടി.എം

10.07.2025 തീയ്യതിയിൽ പടന്ന വിങ്‌സ് ആർട്സ് ആൻഡ് സയൻസ്  കോളേജിൽ വെച്ച് നടത്തും.

4. ബി . എസ് സി . കെമിസ്ട്രി

11.07.2025 തീയ്യതിയിൽ കണ്ണൂർ കെ .എം .എം . ഗവ . വിമൻസ്   കോളേജിൽ വെച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി  ബന്ധപ്പെടണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!